Live News

Live News
കലാഭവന്‍ മണി കീഴടങ്ങി ,വനപാലകരെ മര്‍ദ്ദിച്ച കേസില്‍ :::കൊച്ചിയുടെ മെട്രോ ട്രെയിനിനു മൂന്നു കോച്ച്:::ഗണേഷിന്റെ മന്ത്രിസ്ഥാനം ചര്‍ച്ച ചെയ്തു തീരുമാനിക്കും : മുഖ്യമന്ത്രി:::ഗുരുനാഥ് മെയ്യപ്പന്‍ ഇന്നു ഹാജരാകണം : പൊലീസ് ::: ലണ്ടനില്‍ ബാരക്കിനു പുറത്തു സൈനികനെ കഴുത്തറുത്തു കൊന്നു; ഭീകരാക്രമണമെന്ന് സൂചന ::: തന്റെ ഫോണ്‍ ചോര്‍ത്തിയെന്നു ജി. സുകുമാരന്‍ നായര്‍ ::: രൂപയുടെ മൂല്യം ആറു മാസത്തെ പുതിയ താഴ്ചയില്‍::: ::::ഐപിഎല്‍ ഒത്തുകളി : വിദേശ കളിക്കാര്‍ ഉള്‍പ്പെട്ടിട്ടില്ലെന്നു ദില്ലി പൊലീസ്:::

Friday 24 May 2013

N SREENIVASAN IS GOING TO RESIGN AS BCCI CHAIRMAN

N SREENIVASAN IS GOING TO RESIGN AS BCCI CHAIRMAN


കലാഭവന്‍ മണി കീഴടങ്ങി

വനപാലകരെ മര്‍ദ്ദിച്ച കേസില്‍ ചലച്ചിത്ര താരം കലാഭവന്‍ മണി കീഴടങ്ങി. ആതിരപ്പള്ളി പോലീസ് സ്‌റ്റേഷനിലാണ് കലാഭവന്‍ മണി കീഴടങ്ങിയത്. 


കൊച്ചി: വനപാലകരെ മര്‍ദ്ദിച്ച കേസില്‍ ചലച്ചിത്ര താരം കലാഭവന്‍ മണി കീഴടങ്ങി. ആതിരപ്പള്ളി പോലീസ് സ്‌റ്റേഷനിലാണ് കലാഭവന്‍ മണി കീഴടങ്ങിയത്. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച കലാഭവന്‍ മണിയോട് കീഴടങ്ങിയ ശേഷം ജാമ്യമെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
രണ്ട് ദിവസത്തിനുള്ളില്‍ ഹാജരാകണമെന്ന കോടതി നിര്‍ദേശം അനുസരിച്ചാണ് മണി കീഴടങ്ങിയിരിക്കുന്നത്. അന്‍പതിനായിരം രൂപയുടെ ബോണ്ടിലും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യത്തിലുമായിരിക്കും ജാമ്യം അനുവദിക്കുക. മണിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
മണി മുമ്പും സമാനമായ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു സര്‍ക്കാരിന്റെ വാദം.



ചെന്നൈ സൂപ്പര്‍കിംഗ്‌സ് താരങ്ങള്‍ക്കും ടീം മേധാവിക്കും ഒത്തുകളിയില്‍ പങ്ക് : വിന്ദു ധാരാ സിംഗ്

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സി.ഇ.ഒ ഗുരുനാഥ് മെയ്യപ്പന് വേണ്ടിയാണ് വാതുവെപ്പ് നടത്തിയതെന്ന് ബോളിവുഡ് താരം വിന്ദു ധാരാ സിംഗ്. ചെന്നൈ സൂപ്പര്‍ കിംങ്‌സിലെ മൂന്ന് താരങ്ങള്‍ക്കും വാതുവെപ്പുകാരുമായി ബന്ധമുണ്ടെന്നും ഇതിലൊരാള്‍ മുതിര്‍ന്ന താരമാണെന്നും ചോദ്യം ചെയ്യലിനിടെ വിന്ദു വെളിപ്പെടുത്തി.
വാതുവെപ്പിലൂടെ മെയ്യപ്പന് ഒരു കോടി രൂപ നഷ്ടമായെന്നും വിന്ദു വെളിപ്പെടുത്തി. വാതുവെപ്പുമായി ബന്ധപ്പെട്ട് താരങ്ങളുടെ പങ്ക് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ അറസ്റ്റുണ്ടാകുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.

ചെന്നൈ സൂപ്പര്‍ കിംങ്‌സുമായി മെയ്യപ്പന് ഔദ്യോഗിക ബന്ധമൊന്നുമില്ലെന്നാണ് ടീം അധികൃതര്‍ ഔദ്യോഗികമായി വ്യക്തമാക്കിയത്. എന്നാല്‍ ഐ.പി.എല്‍ രേഖകള്‍ പ്രകാരം ടീം ഉടമകളുടെ പട്ടികയിലാണ് മെയ്യപ്പന്റെ പേരുള്ളത്. ബി.സി.സി.ഐ മേധാവി എന്‍.ശ്രീനിവാസന്റെ മരുമകനാണ് മെയ്യപ്പന്‍. തന്റെ മരുമകന്‍ തെറ്റുചെയ്തിട്ടില്ലെന്നും അന്വേഷണം അവസാനിക്കുന്നതുവരെ കാത്തിരിക്കുമെന്നുമാണ് ശ്രീനിവാസന്‍ പ്രതികരിച്ചത്.
മെയ്യപ്പന്റെ ചെന്നൈയിലെ വസതിയിലേക്ക് ഇന്നലെ മുംബൈ പോലീസ് എത്തിയിരുന്നെങ്കിലും ആള്‍ സ്ഥലത്തില്ലാത്തതിനാല്‍ ചോദ്യം ചെയ്യാനായിരുന്നില്ല. വീട്ടിലെത്തിയ മുംബൈ പോലീസ് മെയ്യപ്പന്റെ പേരിലുള്ള സമന്‍സ് കൈമാറിയിരുന്നു. മെയ്യപ്പന്റെ മാനേജരാണ് സമന്‍സ് കൈപ്പറ്റിയത്.
ഇന്ന് രാവിലെ 11നും വൈകീട്ട് 5നും ഇടക്ക് ചോദ്യം ചെയ്യലിന് വിധേയനാകാന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ഹാജരാകണമെന്നാണ് സമന്‍സില്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ചോദ്യം ചെയ്യലിനായി കീഴടങ്ങുന്നതിന് തിങ്കളാഴ്ച്ച വരെ സമയം ആവശ്യപ്പെട്ട് മെയ്യപ്പന്‍ അന്വേഷണ സംഘത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്.
വിന്ദു ധാരാസിംഗും മെയ്യപ്പനും തമ്മിലുള്ള നിരവധി ഫോണ്‍ സംഭാഷണങ്ങള്‍ പോലീസ് ചോര്‍ത്തിയിട്ടുണ്ട്. അതേസമയം മെയ്യപ്പന് വാതുവെപ്പുമായി നേരിട്ട് ബന്ധമുണ്ടെന്ന് അന്വേഷണ സംഘം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വാതുവെപ്പുകാരുമായുള്ള ബന്ധത്തിന്റെ പേരില്‍ വിന്ദു ധാരാ സിംഗിനെ ചൊവ്വാഴ്ച്ചയാണ് അറസ്റ്റ് ചെയ്തത്.

Thursday 23 May 2013

മലയാളത്തിന് ശ്രേഷ്ഠഭാഷ പദവി.


മലയാളത്തിന് ശ്രേഷ്ഠഭാഷ പദവി.



ദില്ലി:മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി നല്‍കാന്‍ കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. മലയാളത്തിന് ഈ പദവി നല്‍കണമെന്ന കേന്ദ്ര സാഹിത്യ അക്കാദമി വിദഗ്ധ സമിതിയുടെ ശുപാര്‍ശ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം നേരത്തെ അംഗീകരിച്ചിരുന്നു.
മലയാളത്തിനു ശ്രേഷ്ഠഭാഷാപദവി നല്‍കണമെന്നു കഴിഞ്ഞ ഡിസംബര്‍ 19ന് ആണ് സാഹിത്യ അക്കാദമി പ്രസിഡന്റ് വിശ്വനാഥ് പ്രസാദ് തിവാരിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി ശുപാര്‍ശ ചെയ്തത്. ഈ പദവി ലഭിച്ചതോടെ ഭാഷാവികസനത്തിനും ഗവേഷണത്തിനുമായി 100 കോടിരൂപ കേന്ദ്രം നല്‍കും ഓരോ വര്‍ഷവും രണ്ടു ഭാഷാ പുരസ്‌കാരങ്ങള്‍ നല്‍കാം. ഭാഷയ്ക്കായി സെന്റര്‍ ഓഫ് എക്‌സലന്‍സും രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ ചെയറുകളും സ്ഥാപിക്കപ്പെടും.
മുന്‍ സര്‍ക്കാരിന്റെ കാലത്താണ് ഇതിനുള്ള പ്രയത്‌നങ്ങള്‍ ആരംഭിച്ചത്. വി.എസ്. അച്യുതാനന്ദനും അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും ഉള്‍പ്പെട്ട സംഘം കേന്ദ്രത്തിലെത്തി നിവേദനം കൊടുത്തിരുന്നു. എന്നാല്‍ കേന്ദ്ര സാഹിത്യ അക്കാദമി നിയോഗിച്ച ഉപസമിതി കേരളത്തിന്റെ വാദം പോലും പരിഗണിക്കാതെ ശുപാര്‍ശ തള്ളുകയാണു ചെയ്തത്. ഇതിനെതിരെ ഇപ്പോഴത്തെ സര്‍ക്കാര്‍ പ്രധാനമന്ത്രിയെ സമീപിച്ചപ്പോഴാണു പുതിയൊരു കമ്മിറ്റിക്കു രൂപംനല്‍കിയത്.

ലൈവ് ടെലിവിഷന്‍ ഷോയിലെ മുലകുടി 

വിവാദത്തില്‍


ലണ്ടന്‍: ശനിയാഴ്ച രാത്രി ഡച്ച്‌ടെലിവിഷന്‍ ഷോ കണ്ടവരെല്ലാം ഞെട്ടിപ്പോയി. ഷോ അവതാരകന്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സ്ത്രീയുടെ മുലകുടിക്കുന്നു. ഒരു കൂട്ടം സ്ത്രീകള്‍ പങ്കെടുത്ത ഷോക്കിടെയാണ് അവതാരകന്‍ മുലകുടിച്ചത്. മുലയൂട്ടലിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഷോക്കിടെയാണ് സംഭവം.
ഷോയുടെ ഭാഗമായി പരിപാടിയില്‍ പങ്കെടുത്ത സ്ത്രീകളെല്ലാം മുലപ്പാല്‍ കുപ്പികളില്‍ നിറച്ച് വെച്ചിരുന്നു. ഇതിനിടെ മുലപ്പാലിന്റെ ഗുണമേന്മയെ കുറിച്ചും കുട്ടികളിലെ മുലയൂട്ടലിനെകുറിച്ചും അമ്മമാര്‍ സംസാരിച്ചു. ഇടയ്ക്ക് അവതാരകനും മുലപ്പാലിനെ കുറിച്ച് തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചു. മുലപ്പാല്‍ ഏറെ രുചികരമാണെന്നാണ് അവതാരകന്‍ ഷോയില്‍ പങ്കെടുക്കാനെത്തിയ സ്ത്രീകളോട് പറഞ്ഞത്.
ഇതിനിടെ തനിക്ക് ആരെങ്കിലും അല്പം മുലപ്പാല്‍ നല്‍കുമോ എന്ന് ചോദിച്ചു. മിക്കവരും തങ്ങളുടെ കുപ്പികളില്‍ നിറച്ച മുലപ്പാല്‍ നല്‍കാന്‍ തയ്യാറായി. തന്റെ കുപ്പിയില്‍ നിറച്ചുവെച്ച മുലപ്പാല്‍ ഒരു സ്ത്രീ അദ്ദേഹത്തിന് നല്‍കി. എന്നാല്‍ കുപ്പിപ്പാല്‍ വേണ്ടെന്നും നേരിട്ട് കുടിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്നും അവതാരകന്‍ സ്ത്രീകളോട് പറഞ്ഞു. ഇതുകേട്ട മിക്ക സ്ത്രീകളും നാണത്തോടെ പിന്മാറി.
എന്നാല്‍, ഒരു സ്ത്രീ മുലകുടിക്കാന്‍ അനുവദിക്കാമെന്ന് ഉറപ്പ് നല്‍കി. പക്ഷേ, ഒരു നിര്‍ദ്ദേശമുണ്ട്, പല്ലു കൊണ്ട് വേദനിപ്പിക്കരുത്. അനുവാദം കിട്ടിയതോടെ അവതാരകന്‍ മുലകുടിയും തുടങ്ങി. മുലകുടിക്ക് ശേഷം അവതാരകന്‍ പ്രതികരിച്ചത് ഇങ്ങനെയാണ്, ഇടതുമുലയിലെ പാല്‍ തനിക്ക് ഏറെ ഇഷ്ടപ്പെട്ടു. തത്സമയം നടന്ന ഷോ കണ്ടവരെല്ലാം ഞെട്ടിപ്പോയെന്നാണ് റിപ്പോര്‍ട്ട്. ഇതിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. നിലവാരമില്ലാത്ത ഇത്തരം ഷോകള്‍ നിരോധിക്കണമെന്നാണ് പ്രേക്ഷര്‍ ആവശ്യപ്പെടുന്നത്.


Thursday 16 May 2013

IPL match fixing lolzzz must see dizzz

IPL match fixing lolzzz must see dizzz  



http://youtu.be/SX9AlIAM4Qc




ക്രിക്കറ്റില്‍ ഇനി ടവല്‍ ഉപയോഗിക്കാന്‍ പറ്റുമോ ?


ക്രിക്കറ്റില്‍ ഇനി ടവല്‍ ഉപയോഗിക്കാന്‍ പറ്റുമോ ?



രഞ്ജിനി ഹരിദാസിനെതിരെ കയ്യേറ്റശ്രമം ഉണ്ടായതായി റിപ്പോർട്ട്


രഞ്ജിനി ഹരിദാസിനെതിരെ കയ്യേറ്റശ്രമം ഉണ്ടായതായി റിപ്പോർട്ട്


നെടുമ്പാശ്ശേരി വീമാനത്താവളത്തിൽ വച്ച് പ്രശസ്ത ടെലിവിഷൻ അവതാരകയും അഭിനേത്രിയുമായ രഞ്ജിനി ഹരിദാസിനെതിരെ കയ്യേറ്റ ശ്രമം. എമിഗ്രേഷന്‍ പരിശോധന കഴിഞ്ഞ് കസ്റ്റംസ് പരിശോധനയ്ക്കായുളള ക്യൂവില്‍ നില്ക്കുകയായിരുന്ന പൊൻകുന്നം സ്വദേശിയുമായാണ് രഞ്ജിനി പ്രശ്നമുണ്ടാക്കിയത്. യുഎസില്‍ നിന്നും കുടുംബത്തോടൊപ്പം നാട്ടിലേക്ക് വരികയായിരുന്നു ഇയാൾ. എന്നാൽ ക്യൂവില്‍ നില്‍ക്കുകയായിരുന്ന ഇയാളെ രഞ്ജിനി അനുവാദം കൂടാതെ മറികടക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. മുൻനിരയിലേക്ക് കയറി വന്ന രഞ്ജിനിയെ ചോദ്യം ചെയ്ത യുവാവുമായി രഞ്ജിനി തർക്കത്തിൽ ഏർപ്പെടുകയും കൂടെയുണ്ടായിരുന്ന രണ്ടു പേരെ കൂടി രഞ്ജിനി ക്യൂവിന് മുൻപിലേക്ക് കൊണ്ട് വരികയും ഉണ്ടായി.


വാക്കുതർക്കം മൂർച്ചിച്ചപ്പൊൽ ഇയാള്‍ രഞ്ജിനിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടർന്ന് രഞ്ജിനി നെടുമ്പാശേരി പോലീസിനെ ഫോണിൽ വിളിക്കുകയും പോലീസ് സ്ഥലത്തെത്തുകയും ചെയ്തു. എന്നാൽ രഞ്ജിനി നല്കിയ പരാതി പ്രകാരം പോലീസ് ഇയാളെ കസ്റഡിയിൽ എടുക്കുകയാണ് ഉണ്ടായത്. പീന്നീട് ജാമ്യത്തില്‍ വിട്ടെങ്കിലും സത്യാവസ്ഥ അറിയാൻ വിമാനത്താവളത്തിനകത്തെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. അതേ സമയം തന്നെ രജ്ഞിനി കയ്യേറ്റം ചെയ്തതായി പൊന്‍കുന്നം സ്വദേശി പോലീസില്‍ മൊഴി നല്‍കിയിട്ടുമുണ്ട്.

ഫഹദിന് തന്നോട് പ്രണയമുണ്ടെന്ന് കേട്ടപ്പോള് ദേഷ്യമാണ് വന്നത്:ആന്ഡ്രിയ

ഫഹദിന് തന്നോട് പ്രണയമുണ്ടെന്ന് കേട്ടപ്പോള് ദേഷ്യമാണ് വന്നത്:ആന്ഡ്രിയ

ഫഹദിന്റെ ചിത്രങ്ങും താന് നായികയായി അഭിന്ന് ആന്ഡ്രിയജെര്മിയ. ഒരു തമിഴ്ചാനലിന് നല്കിയഅഭിമുഖത്തിലാണ്ആന്ഡ്രിയഇക്കാര്യം വ്യക്തമാതാനും ഫഹദുംതമ്മിലുപ്രണയവാര്ത്തകളില്വസ്തുതയില്ല.ഫഹദുമായി പ്രണയത്അടുത്തൊന്നുംവിവാഹപദ്ധതിയില്ലെന്നും ആന്ഡ്രിയപറഞ്ഞു.രണ്ടു പേര് ഒരുചിത്രത്തില്ഒന്നിച്ചുഅഭിനയിച്ചാല്അവര് തമ്മില്പ്രണയത്തിലാണെന്ന് ഗോസിപ്പുപരക്കുന്നത്സിനിമാരംഗത്ത്പുതിയ സംഭവമല്ല.ഫഹദ് ഒരു മാഗസിന്നല്കിയഅഭിമുഖത്തില്തന്നോട്പ്രണയമുണ്ടെന്ന്പറഞ്ഞത്കേട്ടപ്പോള്
ദേഷ്യമാണ് വന്നത്.അന്ന്തന്നെ ഫഹദിനെ വിളഇക്കാര്യം പറയുകയുംഎന്തിനാണ്ഇത്തരമൊരുഅഭിമുഖം കൊടുത്തതെനോര്ത്ത് 24കാതത്തില്
എന്നെയും ഫഹദിനെപ്രണയ ഗോസിപ്പ്മുതലാക്കാനാണ്ചിത്രത്തിന്റെ അണിപ്രവര്ത്തകര്ലക്ഷ്യമിട്ടിരുന് നത്.ഈനീക്കം മനസ്സിലാക്ടെ നോര്ത്ത്24കാതത്തില്അഭിനയിക്കേണ്ടെ്ന് തീരുമാനിക്കുകയായിരുന്നു.അല്ലാതെഡേറ്റിന്റ്പ്രശ്നമൊന്നും ഉണ്ടാല.ഇനി ഒരിക്കലുംഫഹദ്‌ ചിത്രത്തില്അഭിനയിക്കില്ലെന്നും ആന്ഡ്രിയവ്യക്തമാക്കി. 





കമ്മന്റ് ഇട്ടത്തിന്‍റെ പേരില്‍ ആരെയും അനുമതിയില്ലാതെ അറസ്റ്റ് ചെയ്യരുത്‌ !!!

കമ്മന്റ് ഇട്ടത്തിന്‍റെ പേരില്‍ ആരെയും അനുമതിയില്ലാതെ അറസ്റ്റ് ചെയ്യരുത്‌  !!!


Wednesday 15 May 2013

ഐ.പി.എല്‍ വാതു‌വെപ്പ്: ശ്രീശാന്ത് അറസ്റ്റില്‍


ഐ.പി.എല്‍ വാതു‌വെപ്പ്: ശ്രീശാന്ത് അറസ്റ്റില്‍  ? ?


രണ്ട് രാജസ്ഥാന്‍ കളിക്കാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജസ്ഥാന്‍ ടീം താമസിക്കുന്ന ഹോട്ടലില്‍ വന്ന് ദില്ലി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്നു പുലര്‍ച്ചെ രണ്ടരക്കാണ് ഇവരെ അറസ്റ്റ് ചെയ്തത്. ശ്രീശാന്തിന് വാതുവെപ്പുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് ദില്ലി പൊലീസ് വ്യക്തമാക്കുന്നത്.


മഞ്ജു വാര്യര്‍ @ ഗുരുവായൂര്‍

നാട്യാചാര്യന്‍ കലാരത്‌ന എന്‍.വി കൃഷ്ണന്‍ മാസ്റ്ററുടെ നൃത്ത വേദിയില്‍ മഞ്ജുവും

തന്റെ ഗുരുവും നാട്യാചാര്യനുമായ കലാരത്‌ന എന്‍.വി കൃഷ്ണന്‍ മാസ്റ്ററുടെ നൃത്തം കാണുവാന്‍ ഇന്നലെ ഗുരുവായൂരില്‍ മഞ്ജു വാര്യരും എത്തി.



മാധുരി ദീക്ഷിത്തും, രണ്‍ബീര്‍ കപൂര്‍ ഒന്നിക്കുന്ന ഗാനം പുറത്തുവന്നു




ബോളിവുഡിന്റെ ഡ്രീം ഗേള്‍ മാധുരി ദീക്ഷിത്തും, രണ്‍ബീര്‍ കപൂര്‍ ഒന്നിക്കുന്ന ഗാനം പുറത്തുവന്നു. യെ ജവാനി ഹേ ദിവാനി എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിലാണ് മാധുരി ദീക്ഷിത്തും, രണ്‍ബീര്‍ കപൂറും നൃത്തം വയ്ക്കുന്നത്. ധക് ധക് സുന്ദരി ഗാഗ്രയെന്ന ഐറ്റം ഗാനം ഇതിനകം തന്നെ യൂട്യൂബില്‍ ആയിരകണക്കിന് പേരാണ് കണ്ടിരിക്കുന്നത്.
നേരത്തെ ഈ ഗാനത്തിന്റെ അവസാനം മാധുരി ദീക്ഷിതിനെ കവിള്‍ത്തടത്തില്‍ രണ്‍ബീര്‍ കപൂര്‍ ഉമ്മ വെയ്ക്കുന്ന രംഗം സംവിധായകനെ നിര്‍ബന്ധിപ്പിച്ച് രണ്‍വീര്‍ ഇതില്‍ ഉള്‍പ്പെടുത്തി എന്നത് വലിയ വാര്‍ത്തയായിരുന്നു. മാധുരിയെ കാണാനും അവരോടൊപ്പം ഒരു ഐറ്റം സോംഗ് ചെയ്യാനും സാധിച്ചതില്‍ താന്‍ ഹാപ്പി ആണെന്നും രണ്‍ബീര്‍ പറഞ്ഞു.
മെയ് 31നാണ് ചിത്രം തീയ്യറ്ററുകളില്‍ എത്തുന്നത്. ധര്‍മ്മ പ്രോഡക്ഷന്‍റെ ബാനറില്‍ കരണ്‍ ജോഹറാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അയന്‍ മുഖര്‍ജിയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും. പ്രണയത്തകര്‍ച്ചയ്ക്ക് ശേഷം താരജോഡികളായി രണ്‍ബീറും, ദീപികയും ഒന്നിച്ച് എത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്സ്



Dhe Puttu . . .Dha Kadala . . .

Dhe Puttu . . .Dha Kadala . . .



ഒടുവില്‍ അവന്‍ വരുന്നു നമ്മുടെ നാട്ടില്‍

ഒടുവില്‍ അവന്‍ വരുന്നു നമ്മുടെ നാട്ടില്‍

ഹോളിവുഡ് സിനിമകളിലൂടെ പേടിപ്പെടുത്തിയ അനാകോണ്ട പാന്പുകൾ നമ്മുടെ തലസ്ഥാനത്തേക്കു വരുന്നു. പൂർണ വളർച്ചയെത്തിയ അനാകോണ്ടയ്ക്ക് 30 അടി നീളവും 250 കിലോഗ്റാം തൂക്കവും ഉണ്ടായിരിക്കും.
വെള്ളത്തിനടിയില്‍നിന്നും കുറ്റിക്കാടിനിടയില്‍ നിന്നും ചടുലവേഗത്തിലെത്തി മനുഷ്യരെ ആക്റമിക്കുന്ന ചിത്റമാണ് അനാകോണ്ടയെന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലുണരുന്നത്. ഇനിയെന്തായാലും കൗതുകം നിറച്ച കണ്ണുകളുമായി അനാകോണ്ടകളെ നേരിട്ട് കാണാം. ആറ് അനാകോണ്ടകൾ ആറു മാസത്തിനുള്ളിൽ മൃഗശാലയിലെത്തും. അതോടെ ഇന്ത്യയിൽ അനാകോണ്ടയുള്ള രണ്ടാമത്തെ മൃഗശാല എന്ന പദവിയും നമ്മുടെ മൃഗശാലയ്ക്കു സ്വന്തമാകും. ഇപ്പോൾ മൈസൂർ മൃഗശാലയിൽ മാത്റമാണ് അനാകോണ്ടയുള്ളത്.
ശ്റീലങ്കയിലെ ദഹിവാല മൃഗശാലയിൽ നിന്നാണ് അനാകോണ്ടകളെ കൊണ്ടു വരുന്നത്. ഒരു ആണും അഞ്ചു പെൺ അനാകോണ്ടകളേയുമാണ് കൊണ്ടുവരിക. ഇതിനായുള്ള ചർച്ചകൾ നടന്നു വരുന്നു. അനാകോണ്ടയുടെ ജീവിത രീതികളും മറ്റും നിരീക്ഷിച്ചു പഠിക്കുന്നതിന് തിരുവനന്തപുരത്തു നിന്നും ഒരു സംഘം ദഹിവാലയിലേക്കോ മൈസൂരിലേക്കോ ഉടനെ തന്നെ പോകും. കൂറ്റൻ അനാകോണ്ടയെ അല്ല ശ്റീലങ്കയിൽ നിന്നും കടൽ കടത്തി കൊണ്ടു വരുന്നത്. അനാകോണ്ടയുടെ കുഞ്ഞുങ്ങളെയാണ് കൊണ്ടു വരുന്നത്. അനാകോണ്ടകളെ പാർപ്പിക്കുന്നതിനായി പ്റത്യേക കൂട് ഉടൻ തന്നെ മൃഗശാലയിൽ സജ്ജമാക്കും.



മൈസൂറിലേക്ക്കഴിഞ്ഞ വർഷം അനാകോണ്ടയെ കൊന്നു വന്നതും ശ്റീലങ്കയിൽ നിന്നായിരുന്നു. അഞ്ച് അനാകോണ്ട കുഞ്ഞുങ്ങളെയാണ് മൈസൂറിൽ കഴിഞ്ഞ വർഷം എത്തിച്ചിരുന്നത്. അതിൽ ഒരെണ്ണം പിന്നീട് ചത്തു. ശ്റീലങ്കയിലെ മൃഗശാല അധികാരികൾ അനാകോണ്ടകളെ കൈമാറാൻ ഇങ്ങോട്ടു താത്പര്യം പ്റകടിപ്പിക്കുകയായിരുന്നുവെന്ന് മൃഗശാല ഡയറക്ടർ ഉപേന്ദ്റ വർമ്മ പറഞ്ഞു. പകരം മറ്റ് മൃഗങ്ങളെ കൈമാറണമെന്നാണ് ശ്റീലങ്കയിലെ മൃഗശാല അധികൃതർ മുന്നോട്ടു വച്ചിരിക്കുന്ന ഡിമാന്റ്. അനാകോണ്ടയ്ക്കു പകരമായി സിംഹങ്ങളെ വേണമെന്ന ആവശ്യമാണ് ഇപ്പോഴുള്ളത് എന്നാണറിയുന്നത്.
അനാകോണ്ടയെഎത്തിക്കണമെങ്കിൽ സൂ അതോറിട്ടി ഓഫ് ഇന്ത്യ, വിദേശകാര്യ വകുപ്പ്, കേന്ദ്റ മൃഗസംരക്ഷണ വകുപ്പ് എന്നിവരുടെ അനുവാദം കൂടി വേണം. അതിനായി മൃഗശാല ഡയറക്ടർ കത്ത് അയച്ചിട്ടുണ്ട്. അനുവാദം കിട്ടിലാലുടൻ അനാകോണ്ടകളെ എത്തിക്കാനുള്ള നടപടികൾ ആരംഭിക്കും.

Aavaana


Mythili Un Seen


Lakshmi GopalaSwamy