Live News

Live News
കലാഭവന്‍ മണി കീഴടങ്ങി ,വനപാലകരെ മര്‍ദ്ദിച്ച കേസില്‍ :::കൊച്ചിയുടെ മെട്രോ ട്രെയിനിനു മൂന്നു കോച്ച്:::ഗണേഷിന്റെ മന്ത്രിസ്ഥാനം ചര്‍ച്ച ചെയ്തു തീരുമാനിക്കും : മുഖ്യമന്ത്രി:::ഗുരുനാഥ് മെയ്യപ്പന്‍ ഇന്നു ഹാജരാകണം : പൊലീസ് ::: ലണ്ടനില്‍ ബാരക്കിനു പുറത്തു സൈനികനെ കഴുത്തറുത്തു കൊന്നു; ഭീകരാക്രമണമെന്ന് സൂചന ::: തന്റെ ഫോണ്‍ ചോര്‍ത്തിയെന്നു ജി. സുകുമാരന്‍ നായര്‍ ::: രൂപയുടെ മൂല്യം ആറു മാസത്തെ പുതിയ താഴ്ചയില്‍::: ::::ഐപിഎല്‍ ഒത്തുകളി : വിദേശ കളിക്കാര്‍ ഉള്‍പ്പെട്ടിട്ടില്ലെന്നു ദില്ലി പൊലീസ്:::

Friday 24 May 2013

കലാഭവന്‍ മണി കീഴടങ്ങി

വനപാലകരെ മര്‍ദ്ദിച്ച കേസില്‍ ചലച്ചിത്ര താരം കലാഭവന്‍ മണി കീഴടങ്ങി. ആതിരപ്പള്ളി പോലീസ് സ്‌റ്റേഷനിലാണ് കലാഭവന്‍ മണി കീഴടങ്ങിയത്. 


കൊച്ചി: വനപാലകരെ മര്‍ദ്ദിച്ച കേസില്‍ ചലച്ചിത്ര താരം കലാഭവന്‍ മണി കീഴടങ്ങി. ആതിരപ്പള്ളി പോലീസ് സ്‌റ്റേഷനിലാണ് കലാഭവന്‍ മണി കീഴടങ്ങിയത്. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച കലാഭവന്‍ മണിയോട് കീഴടങ്ങിയ ശേഷം ജാമ്യമെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
രണ്ട് ദിവസത്തിനുള്ളില്‍ ഹാജരാകണമെന്ന കോടതി നിര്‍ദേശം അനുസരിച്ചാണ് മണി കീഴടങ്ങിയിരിക്കുന്നത്. അന്‍പതിനായിരം രൂപയുടെ ബോണ്ടിലും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യത്തിലുമായിരിക്കും ജാമ്യം അനുവദിക്കുക. മണിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
മണി മുമ്പും സമാനമായ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു സര്‍ക്കാരിന്റെ വാദം.


No comments :

Post a Comment