Live News

Live News
കലാഭവന്‍ മണി കീഴടങ്ങി ,വനപാലകരെ മര്‍ദ്ദിച്ച കേസില്‍ :::കൊച്ചിയുടെ മെട്രോ ട്രെയിനിനു മൂന്നു കോച്ച്:::ഗണേഷിന്റെ മന്ത്രിസ്ഥാനം ചര്‍ച്ച ചെയ്തു തീരുമാനിക്കും : മുഖ്യമന്ത്രി:::ഗുരുനാഥ് മെയ്യപ്പന്‍ ഇന്നു ഹാജരാകണം : പൊലീസ് ::: ലണ്ടനില്‍ ബാരക്കിനു പുറത്തു സൈനികനെ കഴുത്തറുത്തു കൊന്നു; ഭീകരാക്രമണമെന്ന് സൂചന ::: തന്റെ ഫോണ്‍ ചോര്‍ത്തിയെന്നു ജി. സുകുമാരന്‍ നായര്‍ ::: രൂപയുടെ മൂല്യം ആറു മാസത്തെ പുതിയ താഴ്ചയില്‍::: ::::ഐപിഎല്‍ ഒത്തുകളി : വിദേശ കളിക്കാര്‍ ഉള്‍പ്പെട്ടിട്ടില്ലെന്നു ദില്ലി പൊലീസ്:::

Friday 24 May 2013


ചെന്നൈ സൂപ്പര്‍കിംഗ്‌സ് താരങ്ങള്‍ക്കും ടീം മേധാവിക്കും ഒത്തുകളിയില്‍ പങ്ക് : വിന്ദു ധാരാ സിംഗ്

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സി.ഇ.ഒ ഗുരുനാഥ് മെയ്യപ്പന് വേണ്ടിയാണ് വാതുവെപ്പ് നടത്തിയതെന്ന് ബോളിവുഡ് താരം വിന്ദു ധാരാ സിംഗ്. ചെന്നൈ സൂപ്പര്‍ കിംങ്‌സിലെ മൂന്ന് താരങ്ങള്‍ക്കും വാതുവെപ്പുകാരുമായി ബന്ധമുണ്ടെന്നും ഇതിലൊരാള്‍ മുതിര്‍ന്ന താരമാണെന്നും ചോദ്യം ചെയ്യലിനിടെ വിന്ദു വെളിപ്പെടുത്തി.
വാതുവെപ്പിലൂടെ മെയ്യപ്പന് ഒരു കോടി രൂപ നഷ്ടമായെന്നും വിന്ദു വെളിപ്പെടുത്തി. വാതുവെപ്പുമായി ബന്ധപ്പെട്ട് താരങ്ങളുടെ പങ്ക് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ അറസ്റ്റുണ്ടാകുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.

ചെന്നൈ സൂപ്പര്‍ കിംങ്‌സുമായി മെയ്യപ്പന് ഔദ്യോഗിക ബന്ധമൊന്നുമില്ലെന്നാണ് ടീം അധികൃതര്‍ ഔദ്യോഗികമായി വ്യക്തമാക്കിയത്. എന്നാല്‍ ഐ.പി.എല്‍ രേഖകള്‍ പ്രകാരം ടീം ഉടമകളുടെ പട്ടികയിലാണ് മെയ്യപ്പന്റെ പേരുള്ളത്. ബി.സി.സി.ഐ മേധാവി എന്‍.ശ്രീനിവാസന്റെ മരുമകനാണ് മെയ്യപ്പന്‍. തന്റെ മരുമകന്‍ തെറ്റുചെയ്തിട്ടില്ലെന്നും അന്വേഷണം അവസാനിക്കുന്നതുവരെ കാത്തിരിക്കുമെന്നുമാണ് ശ്രീനിവാസന്‍ പ്രതികരിച്ചത്.
മെയ്യപ്പന്റെ ചെന്നൈയിലെ വസതിയിലേക്ക് ഇന്നലെ മുംബൈ പോലീസ് എത്തിയിരുന്നെങ്കിലും ആള്‍ സ്ഥലത്തില്ലാത്തതിനാല്‍ ചോദ്യം ചെയ്യാനായിരുന്നില്ല. വീട്ടിലെത്തിയ മുംബൈ പോലീസ് മെയ്യപ്പന്റെ പേരിലുള്ള സമന്‍സ് കൈമാറിയിരുന്നു. മെയ്യപ്പന്റെ മാനേജരാണ് സമന്‍സ് കൈപ്പറ്റിയത്.
ഇന്ന് രാവിലെ 11നും വൈകീട്ട് 5നും ഇടക്ക് ചോദ്യം ചെയ്യലിന് വിധേയനാകാന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ഹാജരാകണമെന്നാണ് സമന്‍സില്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ചോദ്യം ചെയ്യലിനായി കീഴടങ്ങുന്നതിന് തിങ്കളാഴ്ച്ച വരെ സമയം ആവശ്യപ്പെട്ട് മെയ്യപ്പന്‍ അന്വേഷണ സംഘത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്.
വിന്ദു ധാരാസിംഗും മെയ്യപ്പനും തമ്മിലുള്ള നിരവധി ഫോണ്‍ സംഭാഷണങ്ങള്‍ പോലീസ് ചോര്‍ത്തിയിട്ടുണ്ട്. അതേസമയം മെയ്യപ്പന് വാതുവെപ്പുമായി നേരിട്ട് ബന്ധമുണ്ടെന്ന് അന്വേഷണ സംഘം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വാതുവെപ്പുകാരുമായുള്ള ബന്ധത്തിന്റെ പേരില്‍ വിന്ദു ധാരാ സിംഗിനെ ചൊവ്വാഴ്ച്ചയാണ് അറസ്റ്റ് ചെയ്തത്.

No comments :

Post a Comment