Live News

Live News
കലാഭവന്‍ മണി കീഴടങ്ങി ,വനപാലകരെ മര്‍ദ്ദിച്ച കേസില്‍ :::കൊച്ചിയുടെ മെട്രോ ട്രെയിനിനു മൂന്നു കോച്ച്:::ഗണേഷിന്റെ മന്ത്രിസ്ഥാനം ചര്‍ച്ച ചെയ്തു തീരുമാനിക്കും : മുഖ്യമന്ത്രി:::ഗുരുനാഥ് മെയ്യപ്പന്‍ ഇന്നു ഹാജരാകണം : പൊലീസ് ::: ലണ്ടനില്‍ ബാരക്കിനു പുറത്തു സൈനികനെ കഴുത്തറുത്തു കൊന്നു; ഭീകരാക്രമണമെന്ന് സൂചന ::: തന്റെ ഫോണ്‍ ചോര്‍ത്തിയെന്നു ജി. സുകുമാരന്‍ നായര്‍ ::: രൂപയുടെ മൂല്യം ആറു മാസത്തെ പുതിയ താഴ്ചയില്‍::: ::::ഐപിഎല്‍ ഒത്തുകളി : വിദേശ കളിക്കാര്‍ ഉള്‍പ്പെട്ടിട്ടില്ലെന്നു ദില്ലി പൊലീസ്:::
Showing posts with label Cinema. Show all posts
Showing posts with label Cinema. Show all posts

Thursday, 16 May 2013

രഞ്ജിനി ഹരിദാസിനെതിരെ കയ്യേറ്റശ്രമം ഉണ്ടായതായി റിപ്പോർട്ട്


രഞ്ജിനി ഹരിദാസിനെതിരെ കയ്യേറ്റശ്രമം ഉണ്ടായതായി റിപ്പോർട്ട്


നെടുമ്പാശ്ശേരി വീമാനത്താവളത്തിൽ വച്ച് പ്രശസ്ത ടെലിവിഷൻ അവതാരകയും അഭിനേത്രിയുമായ രഞ്ജിനി ഹരിദാസിനെതിരെ കയ്യേറ്റ ശ്രമം. എമിഗ്രേഷന്‍ പരിശോധന കഴിഞ്ഞ് കസ്റ്റംസ് പരിശോധനയ്ക്കായുളള ക്യൂവില്‍ നില്ക്കുകയായിരുന്ന പൊൻകുന്നം സ്വദേശിയുമായാണ് രഞ്ജിനി പ്രശ്നമുണ്ടാക്കിയത്. യുഎസില്‍ നിന്നും കുടുംബത്തോടൊപ്പം നാട്ടിലേക്ക് വരികയായിരുന്നു ഇയാൾ. എന്നാൽ ക്യൂവില്‍ നില്‍ക്കുകയായിരുന്ന ഇയാളെ രഞ്ജിനി അനുവാദം കൂടാതെ മറികടക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. മുൻനിരയിലേക്ക് കയറി വന്ന രഞ്ജിനിയെ ചോദ്യം ചെയ്ത യുവാവുമായി രഞ്ജിനി തർക്കത്തിൽ ഏർപ്പെടുകയും കൂടെയുണ്ടായിരുന്ന രണ്ടു പേരെ കൂടി രഞ്ജിനി ക്യൂവിന് മുൻപിലേക്ക് കൊണ്ട് വരികയും ഉണ്ടായി.


വാക്കുതർക്കം മൂർച്ചിച്ചപ്പൊൽ ഇയാള്‍ രഞ്ജിനിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടർന്ന് രഞ്ജിനി നെടുമ്പാശേരി പോലീസിനെ ഫോണിൽ വിളിക്കുകയും പോലീസ് സ്ഥലത്തെത്തുകയും ചെയ്തു. എന്നാൽ രഞ്ജിനി നല്കിയ പരാതി പ്രകാരം പോലീസ് ഇയാളെ കസ്റഡിയിൽ എടുക്കുകയാണ് ഉണ്ടായത്. പീന്നീട് ജാമ്യത്തില്‍ വിട്ടെങ്കിലും സത്യാവസ്ഥ അറിയാൻ വിമാനത്താവളത്തിനകത്തെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. അതേ സമയം തന്നെ രജ്ഞിനി കയ്യേറ്റം ചെയ്തതായി പൊന്‍കുന്നം സ്വദേശി പോലീസില്‍ മൊഴി നല്‍കിയിട്ടുമുണ്ട്.