Live News

Live News
കലാഭവന്‍ മണി കീഴടങ്ങി ,വനപാലകരെ മര്‍ദ്ദിച്ച കേസില്‍ :::കൊച്ചിയുടെ മെട്രോ ട്രെയിനിനു മൂന്നു കോച്ച്:::ഗണേഷിന്റെ മന്ത്രിസ്ഥാനം ചര്‍ച്ച ചെയ്തു തീരുമാനിക്കും : മുഖ്യമന്ത്രി:::ഗുരുനാഥ് മെയ്യപ്പന്‍ ഇന്നു ഹാജരാകണം : പൊലീസ് ::: ലണ്ടനില്‍ ബാരക്കിനു പുറത്തു സൈനികനെ കഴുത്തറുത്തു കൊന്നു; ഭീകരാക്രമണമെന്ന് സൂചന ::: തന്റെ ഫോണ്‍ ചോര്‍ത്തിയെന്നു ജി. സുകുമാരന്‍ നായര്‍ ::: രൂപയുടെ മൂല്യം ആറു മാസത്തെ പുതിയ താഴ്ചയില്‍::: ::::ഐപിഎല്‍ ഒത്തുകളി : വിദേശ കളിക്കാര്‍ ഉള്‍പ്പെട്ടിട്ടില്ലെന്നു ദില്ലി പൊലീസ്:::

Thursday 23 May 2013

മലയാളത്തിന് ശ്രേഷ്ഠഭാഷ പദവി.


മലയാളത്തിന് ശ്രേഷ്ഠഭാഷ പദവി.



ദില്ലി:മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി നല്‍കാന്‍ കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. മലയാളത്തിന് ഈ പദവി നല്‍കണമെന്ന കേന്ദ്ര സാഹിത്യ അക്കാദമി വിദഗ്ധ സമിതിയുടെ ശുപാര്‍ശ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം നേരത്തെ അംഗീകരിച്ചിരുന്നു.
മലയാളത്തിനു ശ്രേഷ്ഠഭാഷാപദവി നല്‍കണമെന്നു കഴിഞ്ഞ ഡിസംബര്‍ 19ന് ആണ് സാഹിത്യ അക്കാദമി പ്രസിഡന്റ് വിശ്വനാഥ് പ്രസാദ് തിവാരിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി ശുപാര്‍ശ ചെയ്തത്. ഈ പദവി ലഭിച്ചതോടെ ഭാഷാവികസനത്തിനും ഗവേഷണത്തിനുമായി 100 കോടിരൂപ കേന്ദ്രം നല്‍കും ഓരോ വര്‍ഷവും രണ്ടു ഭാഷാ പുരസ്‌കാരങ്ങള്‍ നല്‍കാം. ഭാഷയ്ക്കായി സെന്റര്‍ ഓഫ് എക്‌സലന്‍സും രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ ചെയറുകളും സ്ഥാപിക്കപ്പെടും.
മുന്‍ സര്‍ക്കാരിന്റെ കാലത്താണ് ഇതിനുള്ള പ്രയത്‌നങ്ങള്‍ ആരംഭിച്ചത്. വി.എസ്. അച്യുതാനന്ദനും അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും ഉള്‍പ്പെട്ട സംഘം കേന്ദ്രത്തിലെത്തി നിവേദനം കൊടുത്തിരുന്നു. എന്നാല്‍ കേന്ദ്ര സാഹിത്യ അക്കാദമി നിയോഗിച്ച ഉപസമിതി കേരളത്തിന്റെ വാദം പോലും പരിഗണിക്കാതെ ശുപാര്‍ശ തള്ളുകയാണു ചെയ്തത്. ഇതിനെതിരെ ഇപ്പോഴത്തെ സര്‍ക്കാര്‍ പ്രധാനമന്ത്രിയെ സമീപിച്ചപ്പോഴാണു പുതിയൊരു കമ്മിറ്റിക്കു രൂപംനല്‍കിയത്.

No comments :

Post a Comment