Live News

Live News
കലാഭവന്‍ മണി കീഴടങ്ങി ,വനപാലകരെ മര്‍ദ്ദിച്ച കേസില്‍ :::കൊച്ചിയുടെ മെട്രോ ട്രെയിനിനു മൂന്നു കോച്ച്:::ഗണേഷിന്റെ മന്ത്രിസ്ഥാനം ചര്‍ച്ച ചെയ്തു തീരുമാനിക്കും : മുഖ്യമന്ത്രി:::ഗുരുനാഥ് മെയ്യപ്പന്‍ ഇന്നു ഹാജരാകണം : പൊലീസ് ::: ലണ്ടനില്‍ ബാരക്കിനു പുറത്തു സൈനികനെ കഴുത്തറുത്തു കൊന്നു; ഭീകരാക്രമണമെന്ന് സൂചന ::: തന്റെ ഫോണ്‍ ചോര്‍ത്തിയെന്നു ജി. സുകുമാരന്‍ നായര്‍ ::: രൂപയുടെ മൂല്യം ആറു മാസത്തെ പുതിയ താഴ്ചയില്‍::: ::::ഐപിഎല്‍ ഒത്തുകളി : വിദേശ കളിക്കാര്‍ ഉള്‍പ്പെട്ടിട്ടില്ലെന്നു ദില്ലി പൊലീസ്:::

Wednesday 15 May 2013

ഒടുവില്‍ അവന്‍ വരുന്നു നമ്മുടെ നാട്ടില്‍

ഒടുവില്‍ അവന്‍ വരുന്നു നമ്മുടെ നാട്ടില്‍

ഹോളിവുഡ് സിനിമകളിലൂടെ പേടിപ്പെടുത്തിയ അനാകോണ്ട പാന്പുകൾ നമ്മുടെ തലസ്ഥാനത്തേക്കു വരുന്നു. പൂർണ വളർച്ചയെത്തിയ അനാകോണ്ടയ്ക്ക് 30 അടി നീളവും 250 കിലോഗ്റാം തൂക്കവും ഉണ്ടായിരിക്കും.
വെള്ളത്തിനടിയില്‍നിന്നും കുറ്റിക്കാടിനിടയില്‍ നിന്നും ചടുലവേഗത്തിലെത്തി മനുഷ്യരെ ആക്റമിക്കുന്ന ചിത്റമാണ് അനാകോണ്ടയെന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലുണരുന്നത്. ഇനിയെന്തായാലും കൗതുകം നിറച്ച കണ്ണുകളുമായി അനാകോണ്ടകളെ നേരിട്ട് കാണാം. ആറ് അനാകോണ്ടകൾ ആറു മാസത്തിനുള്ളിൽ മൃഗശാലയിലെത്തും. അതോടെ ഇന്ത്യയിൽ അനാകോണ്ടയുള്ള രണ്ടാമത്തെ മൃഗശാല എന്ന പദവിയും നമ്മുടെ മൃഗശാലയ്ക്കു സ്വന്തമാകും. ഇപ്പോൾ മൈസൂർ മൃഗശാലയിൽ മാത്റമാണ് അനാകോണ്ടയുള്ളത്.
ശ്റീലങ്കയിലെ ദഹിവാല മൃഗശാലയിൽ നിന്നാണ് അനാകോണ്ടകളെ കൊണ്ടു വരുന്നത്. ഒരു ആണും അഞ്ചു പെൺ അനാകോണ്ടകളേയുമാണ് കൊണ്ടുവരിക. ഇതിനായുള്ള ചർച്ചകൾ നടന്നു വരുന്നു. അനാകോണ്ടയുടെ ജീവിത രീതികളും മറ്റും നിരീക്ഷിച്ചു പഠിക്കുന്നതിന് തിരുവനന്തപുരത്തു നിന്നും ഒരു സംഘം ദഹിവാലയിലേക്കോ മൈസൂരിലേക്കോ ഉടനെ തന്നെ പോകും. കൂറ്റൻ അനാകോണ്ടയെ അല്ല ശ്റീലങ്കയിൽ നിന്നും കടൽ കടത്തി കൊണ്ടു വരുന്നത്. അനാകോണ്ടയുടെ കുഞ്ഞുങ്ങളെയാണ് കൊണ്ടു വരുന്നത്. അനാകോണ്ടകളെ പാർപ്പിക്കുന്നതിനായി പ്റത്യേക കൂട് ഉടൻ തന്നെ മൃഗശാലയിൽ സജ്ജമാക്കും.



മൈസൂറിലേക്ക്കഴിഞ്ഞ വർഷം അനാകോണ്ടയെ കൊന്നു വന്നതും ശ്റീലങ്കയിൽ നിന്നായിരുന്നു. അഞ്ച് അനാകോണ്ട കുഞ്ഞുങ്ങളെയാണ് മൈസൂറിൽ കഴിഞ്ഞ വർഷം എത്തിച്ചിരുന്നത്. അതിൽ ഒരെണ്ണം പിന്നീട് ചത്തു. ശ്റീലങ്കയിലെ മൃഗശാല അധികാരികൾ അനാകോണ്ടകളെ കൈമാറാൻ ഇങ്ങോട്ടു താത്പര്യം പ്റകടിപ്പിക്കുകയായിരുന്നുവെന്ന് മൃഗശാല ഡയറക്ടർ ഉപേന്ദ്റ വർമ്മ പറഞ്ഞു. പകരം മറ്റ് മൃഗങ്ങളെ കൈമാറണമെന്നാണ് ശ്റീലങ്കയിലെ മൃഗശാല അധികൃതർ മുന്നോട്ടു വച്ചിരിക്കുന്ന ഡിമാന്റ്. അനാകോണ്ടയ്ക്കു പകരമായി സിംഹങ്ങളെ വേണമെന്ന ആവശ്യമാണ് ഇപ്പോഴുള്ളത് എന്നാണറിയുന്നത്.
അനാകോണ്ടയെഎത്തിക്കണമെങ്കിൽ സൂ അതോറിട്ടി ഓഫ് ഇന്ത്യ, വിദേശകാര്യ വകുപ്പ്, കേന്ദ്റ മൃഗസംരക്ഷണ വകുപ്പ് എന്നിവരുടെ അനുവാദം കൂടി വേണം. അതിനായി മൃഗശാല ഡയറക്ടർ കത്ത് അയച്ചിട്ടുണ്ട്. അനുവാദം കിട്ടിലാലുടൻ അനാകോണ്ടകളെ എത്തിക്കാനുള്ള നടപടികൾ ആരംഭിക്കും.

No comments :

Post a Comment